21
Jul 2024
Wed
21 Jul 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഠ്മണ്ഡു: നേപ്പാളില്‍ 19 യാത്രക്കാരുള്ള വിമാനം ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നു. പിന്നാലെ തീ ആളിപ്പടര്‍ന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു.

സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ ആളിപടര്‍ന്നു. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.