റെയിൽവേ പോലീസ് ലാത്തിക്കു കുത്തിയതിനെ തുടർന്ന് യാത്രക്കാരന്റെ കുടൽമാല പുറത്തുവന്നു. ബിഹാറിലെ സമസ്തിപൂറിലാണ് സംഭവം. ദിവസങ്ങൾക്കു മുമ്പ് മാത്രം ശസ്ത്രക്രിയയ്ക്കുവിധേയനായ യാത്രക്കാരന്റെ വയറ്റിലെ തുന്നൽ ലാത്തികൊണ്ടുള്ള കുത്തേറ്റ് പൊട്ടിയതാണ് കുടൽമാല പുറത്തുവരാൻ കാരണം.
|
മുബൈയിലേക്ക് പോവുകയായിരുന്നു കർമഭൂമി എക്സ്പ്രസ് ട്രെയിനിൽ വ്യാഴാഴ്ചയായിരുന്നു ദാരുണമായ സംഭവം. സീറ്റിനെച്ചൊല്ലി യാത്രികർ തമ്മിൽ വഴക്കുണ്ടായതോടെയാണ് റെയിൽവേ പോലീസ് ഇടപെട്ടത്. യാത്രികരെ റെയിൽവേ പോലീസ് ലാത്തിയെടുത്ത് അടിക്കുകയും ഇതിനിടെ മുഹമ്മദ് ഫുർഖാൻ എന്നയാളുടെ വയറിൽ ലാത്തിക്ക് കുത്തേൽക്കുകയുമായിരുന്നു.
കുടൽമാല പുറത്തുവന്ന യാത്രികനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് റെയിൽവേ പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന് മുസാഫർപൂർ പോലീസ് സൂപ്രണ്ട്(റെയിൽ)ഗൗരവ് മംഗ്ല അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





