06
Jul 2024
Sun
06 Jul 2024 Sun
woman who fire another woman is a doctor

തിരുവനന്തപുരം വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ വീട്ടിലെത്തിയ അജ്ഞാത വീട്ടമ്മയെ വെടിവച്ചു. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസി‍ഡൻസ് അസോസിയേഷനിലെ ‘പങ്കജ്’ വീട്ടിൽ സിനിക്കാണ് വെടിയേറ്റത്. മുഖം മറച്ച് എത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് സിനിയെ വെടിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിയെ ചാക്കയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കുറിയർ നൽകാനെന്ന പേരിൽ എത്തിയായിരുന്നു അജ്ഞാത സിനിയെ വെടിവച്ചത്. ആക്രമണത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30നായിരുന്നു സംഭവം.

സംഭവ സമയത്ത് സിനി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

യുവാവിനെ ആശുപത്രിയിൽ കയറി വെടിവച്ചുകൊന്നു

കല്യാണത്തലേന്ന് മേക്കപ്പ് ഇട്ടുകൊണ്ടിരുന്ന പ്രതിശ്രുതവധുവിനെ കാമുകന്‍ വെടിവച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക