27
Jul 2024
Sun
27 Jul 2024 Sun
man shot killed inside delhi hospital

യുവാവിനെ ആശുപത്രിയിൽ കയറി വെടിവച്ചുകൊന്നു. ഡൽഹിയിലാണ് സംഭവം. 32കാരനായ റിയാസുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. അണുബാധയെ തുടർന്ന് ഷഹദാരയിലെ ജിടിബി ആശുപത്രിയിൽ ചികിൽസയിലിരിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച ഉച്ചകഴി‍ഞ്ഞ് ആശുപത്രിയിലെത്തിയ സംഘം റിയാസുദ്ദീനെ വെടിവയ്ക്കുകയായിരുന്നു. നിരവധി തവണ യുവാവിനു നേരെ വെടിയുതി‍ർക്കുകയായിരുന്നു. വാ‍ർഡിലുണ്ടായിരുന്ന ഡോക്ടർമാരോടും യുവാവിൻ്റെ ബന്ധുക്കളോടും മാറിനിൽക്കാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു വെടിവയ്പ്.

സംഭവത്തിൽ 18കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ഓക്സിജൻ സഹായത്തോടെയാണ് കഴി‍ഞ്ഞിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.