ഉരുള്‍പൊട്ടല്‍ വ്യാപക നാശം വിതയ്ക്കും മുന്നൂറിലേറെ ജീവനെടുക്കുകയും ചെയ്ത മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനായി 100 വീടുകള്‍ നിര്മിച്ചുനല്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തെ അറിയിച്ചു.
|
പ്രഖ്യാപനത്തിനു പിന്നാലെ സിദ്ധരാമയ്യയെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുഖേന 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്നും പിണറായി വിജയന് അറിയിച്ചു. ചൂരല്‍മലയില്‍ വീടുകള്‍ നിര്‍മിച്ചു നല്കാന് ധാരാളം പേര് മുന്നോട്ടുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. പുതിയ ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





