Trending Course | സര്‍ക്കാര്‍ കോളേജില്‍ ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി പഠിക്കാം
|
കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ എസ്.ബി.ടി.ഇ കേരളയുമായി അഫിലിയേറ്റ് ചെയ്ത സംസ്ഥാനത്തെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷക്ഷണിച്ചു.
എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിനര്‍ഹത നേടിയവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കക. മൊത്തം ഗ്രേഡ് പോയിന്റ് ആകെ വിഷയങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച് ശരാശരി ഗ്രേഡ് പോയിന്റ് കണക്കാക്കുന്നതാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം, കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) 5 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചതായും വിജ്ഞാപനം പറയുന്നു.
വസ്ത്ര രൂപകല്പന, നിര്‍മ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിന് ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഉപകരിക്കും.
അഭിഭാഷകന്‍ ആകാന്‍ പണമില്ലേ? നിങ്ങളെ സര്‍ക്കാര്‍ സഹായിക്കും
പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 50 രൂപയും, മറ്റുള്ളവര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് മുഖേന വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്കും ഓപ്ഷന്‍ സമര്‍പ്പിക്കുവാന്‍ കഴിയുന്നതുമാണ്. വിവിധ സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും പ്രോഗ്രാം നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gifd എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
സംശയങ്ങള്‍ക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെല്‍പ് ഡെസ്‌കുകളില്‍ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
ഇവ അഡ്മിഷന്‍ പോര്‍ട്ടലിലെ ‘കോണ്‍ടാക്ട് അസ്’ എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്.
Apply for Fashion Designing and Garment Technology course


