15
Aug 2024
Fri
15 Aug 2024 Fri
kerala nurse dies in accident in Ireland

മലയാളി നഴ്സ് അയർലണ്ടിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവടക്കം നിരവധി പേർക്ക് പരിക്ക്. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി​നി ലി​സി സാ​ജു (59)ആ​ണ് മ​രി​ച്ച​ത്. മ​യോ​യി​ലെ ന്യൂ​പോ​ര്‍​ട്ടി​ല്‍ കാറുകൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗ​ണ്ടി കി​ല്‍​ഡെ​യ​റി​ല്‍ താ​മ​സി​ക്കു​ന്ന ലി​സി റോ​സ്‌​കോ​മ​ണ്‍ യൂ​നിവേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു. പരിക്കേറ്റ ഭർത്താവ് മേ​യോ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ചികിൽസയിലാണ്. മ​ക്ക​ള്‍ എ​ഡ്വി​ന്‍, ദി​വ്യ. ജെ​യ്‌​സ​ണ്‍ കി​ഴ​ക്ക​യി​ല്‍. അപകടത്തിൽ രണ്ടു വാഹനങ്ങളിലുമായി ആറുപേർക്കാണ് പരിക്കേറ്റത്. ഇവരിൽ പലരുടെയും നില ​ഗുരുതരമാണ്.