17
Aug 2024
Mon
17 Aug 2024 Mon
teacher sentenced for 9 years for stealing chicken for students

കോവിഡ് കാലത്ത് കുട്ടികൾക്കുള്ള കോഴിയിറച്ചി അടിച്ചുമാറ്റിയ അധ്യാപികയ്ക്ക് 9 വർഷം തടവ്. യുഎസിലെ ഇല്ലിനോയ്സിലാണ് സംഭവം. 68കാരിയായ വിറ ലിഡലിനെയാണ് കോടതി ശിക്ഷിച്ചത്. അധ്യാപിക ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
teacher sentenced for nine years for stealing chicken wings

കോഴിയിറച്ചി മോഷണത്തിന് പിടിയിലായ റിട്ട. അധ്യാപിക

2020 ജൂലൈ മുതൽ 2022 ജൂലൈ വരെയുള്ള കാലത്താണ് 15 ലക്ഷം യുഎസ് ഡോളറിന്റെ(12.59 കോടി രൂപ) തിരിമറിയാണ് കുട്ടികൾക്കുള്ള കോഴിയിറച്ചിയുടെ കണക്കിൽ അധ്യാപിക നടത്തിയത്. സ്കൂളിലേക്ക് കോഴിയിറച്ചി വിതരണം ചെയ്യുന്നയാളിൽ നിന്ന് 11000 കെയ്സ് ചിക്കൻ വിങ്സ് ആണ് അധ്യാപിക വാങ്ങിയത്.

എന്നാൽ ഇവ സ്വന്തം ആവശ്യത്തിനായി ഉപയോ​ഗിക്കുകയായിരുന്നു. കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിടുകയും കുട്ടികളുടെ ഭക്ഷണം വീടുകളിലേക്ക് നൽകിവരികയും ചെയ്യുന്ന രീതി സ്വീകരിച്ചത് മുതലെടുത്തായിരുന്നു തട്ടിപ്പ്.