22
Aug 2024
Thu
22 Aug 2024 Thu
twin sisters and their mother donates hair for cancer patients on independence day

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്തു ഇരട്ട സഹോദരിമാരും അവരുടെ അമ്മയും മാതൃകയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ചേവായൂർ സ്വദേശി കെ. എം. അഭിലാഷിന്റെ ഭാര്യയും ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് അധ്യാപികയുമായ രേഷ്മ അഭിലാഷ്, മക്കൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ വൈഗ അഭിലാഷ്, വേദ അഭിലാഷ് എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ്‌ അലിക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു.

ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.