17
Aug 2024
Mon
17 Aug 2024 Mon

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ദിവസം മലയാഴി നഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു: കോ​ട്ട​യം ചി​ങ്ങ​വ​നം വലിയപറമ്പിൽ അ​നി​ൽ ചെ​റി​യാ​ന്റെ ഭാര്യ സോ​ണി​യ സാ​റ ഐ​പ്പ്( 39) ആ​ണ് മ​രി​ച്ച​ത്. വോ​ർ​സെ​റ്റ് ഷെ​യ​റി​ലെ റെ​ഡ്ഡി​ച്ച് അ​ല​ക്സാ​ണ്ട്ര എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു സോ​ണി​യ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാ​ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 ദി​വ​സം മു​മ്പാണ് സോണിയ നാ​ട്ടി​ൽ പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്ത​ര​യോ​ടെ യു​കെ​യി​ലെ വീട്ടിൽ തിരികെ എ​ത്തി​യ സോണിയ ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നായി​ല്ല. ലി​യ, ലൂ​യി​സ്‌ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സം​സ്കാ​രം പി​ന്നീ​ട്.