20
Sep 2024
Fri
20 Sep 2024 Fri
ONAM 2024: Atham today; Malayalis ready to welcome Maveli

കൊച്ചി: തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനി തിരുവോണം വരെ പത്ത് നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണത്തിരക്കാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാവേലിയെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മലയാളികളുടെ മുറ്റത്ത് ഇന്ന് മുതല്‍ പൂക്കളങ്ങള്‍ വിരിഞ്ഞ് തുടങ്ങും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.
തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കും. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകള്‍, ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിച്ചവയാണ്. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.

വയനാട് ദുരന്തമേല്‍പിച്ച ആഘാതത്തിനിടയിലും മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. പൂക്കളങ്ങള്‍, ഓണക്കോടി, ഓണക്കളികള്‍, ഓണസദ്യ തുടങ്ങി എല്ലാത്തിനും നാടൊരുങ്ങി. അത്തം കറുത്താല്‍ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. പൊതുവേ അത്തത്തിന് ഇരുണ്ട ആകാശവും മഴയും ഒക്കെയാണ്. അങ്ങനെ വന്നാല്‍ പിന്നീട് തിരുവേണം നാളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം.

ഇത്തവണ സെപ്റ്റംബര്‍ 15 നാണ് തിരുവോണം. ഓണവിപണിയിലേക്കുള്ള പൂക്കളും എത്തിത്തുടങ്ങി. ഓണക്കാലമായതോടെ പൂവിപണികളും ഇന്ന് മുതല്‍ സജീവമാകും. സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള വിവിധ ഓണച്ചന്തകള്‍ക്കും ഇന്നു തുടക്കം കുറിക്കും.

കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. ഗവ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ അത്തംനഗറില്‍ രാവിലെ 9.30 ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ONAM 2024: Atham today; Malayalis ready to welcome Maveli