16കാരനുമായി സ്‌കൂളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് പിടിയിലായ അധ്യാപിക കോടതിയില്‍ കുറ്റംസമ്മതിച്ചു. യുഎസിലെ മിസൂരിയിലാണ് സംഭവം. 26കാരിയായ ഹെയ്‌ലി ക്ലിഫ്ടണ്‍ കാര്‍മാക്ക് ആണ് വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കേസില്‍ കുറ്റസമ്മതം നടത്തിയത്. ഒക്ടോബര്‍ 11ന് കോടതി ശിക്ഷ വിധിക്കും. നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അധ്യാപിക ചെയ്തിരിക്കുന്നത്.
|
മറ്റ് വിദ്യാര്‍ഥികളെ കാഴ്ചക്കാരായി നിര്‍ത്തിയായിരുന്നു അധ്യാപിക വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. വിദ്യാര്‍ഥിയുമായി അധ്യാപിക നടത്തിയ ഫോണ്‍ സന്ദേശങ്ങളടക്കമുള്ളവ കോടതി മുമ്പാകെ തെളിവായി അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു.
മകന് അധ്യാപികയുമായുള്ള ബന്ധം കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അധ്യാപികയുടെ ശിക്ഷാവിധി പ്രഖ്യാപിച്ച ശേഷം കുട്ടിയുടെ പിതാവിനെതിരായ കോടതി നടപടികളും തുടങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒരു കുട്ടിയുടെ മാതാവായ അധ്യാപിക വിവാഹബന്ധം വേര്‍പെടുത്തിയതാണ്. കുട്ടിയുമായുള്ള ബന്ധമാണ് അധ്യാപികയില്‍ നിന്ന് വിവാഹമോചനം തേടാന്‍ ഭര്‍ത്താവ് തീരുമാനിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.





