28
Sep 2024
Sat
28 Sep 2024 Sat
three kottayam native women dies after hit by train in Kanhangattu

കോട്ടയം ചിങ്ങവനത്ത് നിന്ന് വിവാഹത്തില്‍ സംബന്ധിക്കുന്നതിനായെത്തിയ സംഘത്തിലെ മൂന്നുപേര്‍ കാഞ്ഞങ്ങാട്ട് വച്ച് ട്രെയിന്‍ തട്ടി മരിച്ചു. ചിന്നമ്മ(70), ആലീസ് തോമസ്(60), എഞ്ചല(30)എന്നിവരാണ് മരിച്ചത്. രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഇവര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 7.30ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ചാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. മലബാര്‍ എക്‌സ്പ്രസില്‍ പോവാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് വന്ന സംഘം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ കോയമ്പത്തൂര്‍-ഹിസാര്‍ എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.