കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടി കൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മ (36)യും മൂന്നുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയുമാണ് വീടിന് സമീപത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്.
|
നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേഷ്മയ്ക്കു കുഞ്ഞ് പിറന്നത്. കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവാനിരിക്കെയാണ് ദാരുണമായ സംഭവം. ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് നിഗമനം.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





