കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് ബ്രേക്കിടുകയായിരുന്നു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55000ല്‍ താഴെ എത്തിയത്. 54,920 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6865 രൂപയായി.
|
സെപ്തബറിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്.
സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ മാസമാണ് കടന്നുപോയത്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് സ്വര്‍ണനിരക്കിലെ മാറ്റം.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
സെപ്റ്റംബറില്‍ സ്വര്‍ണവില
സെപ്റ്റംബര്‍ 1: 53,560
സെപ്റ്റംബര്‍ 2: 53,360
സെപ്റ്റംബര്‍ 3: 53,360
സെപ്റ്റംബര്‍ 4: 53,360
സെപ്റ്റംബര്‍ 5: 53,360
സെപ്റ്റംബര്‍ 6: 53,760
സെപ്റ്റംബര്‍ 7 : 53,440
സെപ്റ്റംബര്‍ 8 : 53,440
സെപ്റ്റംബര്‍ 9 : 53,440
സെപ്റ്റംബര്‍ 10 : 53,440
സെപ്റ്റംബര്‍ 11 : 53,720
സെപ്റ്റംബര്‍ 12 : 53,640
സെപ്റ്റംബര്‍ 13 : 54,600
സെപ്റ്റംബര്‍ 14 : 54920
സെപ്റ്റംബര്‍ 15 : 54,920
സെപ്റ്റംബര്‍ 16 : 55,040
gold prices fell below Rs 55,000 in kerala