17
Sep 2024
Thu
17 Sep 2024 Thu
Fadi Boudaya

ബെയ്റൂട്ട്: മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ഇസ്രായേല്‍ ശ്രമം ഗസയിലെന്ന പോലെ ലബ്‌നാനിലും. (Israeli missile attack on journalist’s house in Lebanon during live; channel cameraman killed) ലൈവ് ഇന്റര്‍വ്യൂ നടത്തുന്നതിനിടയില്‍ ലബ്‌നാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ വീടിന് നേരെ ഇസ്രായേല്‍ മിസൈലാക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിറായ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് ഫദി ബൗദായയുടെ വീടിന് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ തെറിച്ചുവീഴുന്ന ബൗദായയെ വീഡിയോയില്‍ കാണാം.

മിസൈലാക്രമണത്തില്‍ ബൗദായ കഷ്ടിച്ചു രക്ഷപ്പെട്ടു. തന്റെ സുഖവിവരം അറിയിച്ച എല്ലാവര്‍ക്കും ബൗദായ എക്സിലൂടെ നന്ദി അറിയിച്ചു. ‘എന്നെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി. വിഷമം തോന്നിയവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ദൈവത്തിന് നന്ദി. ഞാന്‍ സുഖമായിരിക്കുന്നു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ പിന്തുണയോട് കൂടി ഞങ്ങള്‍ മാധ്യമപ്രവര്‍ത്തനം തുടരും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെക്കന്‍ ലബ്‌നാനിലെ ക്വന്തറ ടൗണില്‍ നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ അല്‍ മനാര്‍ ടിവി ക്യാമറാമാന്‍ കമേല്‍ കരാകി കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ കറസ്പോണ്ടന്റ് അലി ഹഷേം പറഞ്ഞു. നേരത്തെ അല്‍ മയാദീന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ഹാദി അല്‍ സയേദ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുല്ലയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തിയ പേജര്‍ ഭീകരാക്രമണത്തില്‍ ഇതുവരെ 569 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ട്. 1835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രായേല്‍ ബോംബാക്രമണത്തില്‍ നിന്നു രക്ഷ തേടി തെക്കന്‍ ലബ്‌നാനില്‍ നിന്നു പതിനായിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. മൃതദേഹം റോഡുകളില്‍ ചിതറിക്കിടക്കുകയാണെന്ന് പലായനം ചെയ്യുന്നവര്‍ പറയുന്നു. തെക്കന്‍ ലബ്‌നാനില്‍ നിന്നു പലായനം ചെയ്ത 10000 ആളുകള്‍ക്ക് ബെയ്റൂത്തില്‍ അഭയ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.