ക്ഷേത്രപരിസരത്ത് കളിക്കുകയായിരുന്ന ബാലികയെ മിഠായി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച 70കാരനായ പൂജാരി പിടിയില്‍. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. തിലഗര്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
|
ക്ഷേത്രത്തിനു പുറത്ത് കളിക്കാനെത്തിയ കുട്ടികളെ ഇയാള്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് ക്ഷേത്രത്തിനുള്ളിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ബാലികയെ പീഡിപ്പിച്ചത്.
പീഡനത്തിനിരയായ കുട്ടി വീട്ടില്‍ പോയി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ ഗ്രാമീണര്‍ ക്ഷേത്രത്തിലേക്ക് കുതിച്ചെത്തി. എന്നാല്‍ ആക്രമിക്കപ്പെടുമെന്നുറപ്പായ പ്രതി ക്ഷേത്രത്തിന്റെ ഗ്രില്ല് പൂട്ടിയിട്ട് ഉള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തി തിലഗറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





