26
Sep 2024
Thu
26 Sep 2024 Thu
missing 5 year old girl s dead body found from neighbours water tank

മധ്യപ്രദേശിലെ ഭോപാലില്‍ കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ ഫ്ളാറ്റിലെ ജലസംഭരണിയില്‍ കണ്ടെത്തി. ബലാല്‍സംഗംചെയ്തു കൊന്ന ശേഷം കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പോലീസ് നിഗമനം. സംഭവത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നായി 100ലേറെ പോലീസുകാര്‍ ഡോഗ് സ്‌ക്വാഡുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പൂട്ടിയിട്ട ഫ്‌ളാറ്റില്‍ നിന്ന് ഗുര്‍ഗന്ധം വമിച്ചതും ഇതിനു മുകളിലെ ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തുന്നതും.
ആയിരത്തിലേറെ ഫ്‌ളാറ്റുകളിലും മറ്റും കയറി പോലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ തിരച്ചില്‍ 72 മണിക്കൂര്‍ പിന്നിടുമ്പോഴേക്ക് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതേസമയം കാണാതായ പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള പൂട്ടിയിട്ട ഫ്‌ളാറ്റില്‍ പോലീസ് സംഘം ആദ്യഘട്ടത്തില്‍ തിരച്ചില്‍ നടത്താത്തതിനെ നാട്ടുകാര്‍ വിമര്‍ശിച്ചു.   കേസില്‍ ദുര്‍മന്ത്രവാദവും വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലപാതകമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.