15
Oct 2024
Wed
15 Oct 2024 Wed
two killed in Israel in a rocket attack by Hezbollah

ലബനാനില്‍ നിന്ന് ഹിസ്ബുല്ല തൊടുത്ത റോക്കറ്റ് പതിച്ച് ഇസ്രായേലില്‍ രണ്ടുമരണം. വടക്കന്‍ ഇസ്രായേലി നഗരമായ കിര്യാത് ഷമോണയിലാണ് റോക്കറ്റ് പതിച്ചത്. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരെയും ഗുരുതരപരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ചികില്‍സ നല്‍കുന്നതിനു മുമ്പ് തന്നെ മരിച്ചുവെന്നും ആംബുലന്‍സ് സര്‍വീസ് ദാതാവായ മാഗന്‍ ഡേവിഡ് ആദം പ്രസ്താവനയില്‍ അറിയിച്ചു.