25
Oct 2024
Sun
25 Oct 2024 Sun
Kerala old age couple became victim of train robbery

ട്രെയിൻ യാത്രികരായ മലയാളി ദമ്പതികളെ മയക്കിക്കിടത്തി സ്വർണവും മൊബൈൽഫോണും അടക്കമുള്ളവ കവർന്നു. പത്തനംതിട്ട വടക്കശ്ശേരി സ്വദേശികളും തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരുമായ പി ഡി രാജു (70)-മറിയാമ്മ (68) ദമ്പതികളാണ് കവർച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെർത്തിന് അരികിൽ ദമ്പതികൾ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് സംശയം. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായെന്നാണ് ദമ്പതികൾ പറഞ്ഞത്. ബോധരഹിതരായ ഇരുവരും വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് കാട്‍പാടി റെയിൽവേയിൽ ദമ്പതികൾ പരാതി നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക