27
Oct 2024
Mon
27 Oct 2024 Mon

ടെൽഅവീവ്: ഗസ്സാക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി നടത്തിവരുന്ന ഇസ്രായേലിന് ഹിസ്ബുല്ലയുടെ കനത്ത തിരിച്ചടി. സയണിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികര് കൊല്ലപ്പെട്ടു. 60 ഓളം പേർക്ക് പരുക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യ-വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തിൽ ആണ് drone പതിച്ചത്.
ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ തിരിച്ചടികളിൽ ഒന്നാണിത്.

ഹിസ്ബുള്ള വിക്ഷേപിച്ച ആളില്ലാ വിമാനം (യുഎവി) ടെൽ അവീവിൽ നിന്ന് 40 മൈൽ വടക്ക്, ലെബനീസ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിൻയാമിനയ്ക്ക് സമീപത്തെ താവളത്തിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) പറഞ്ഞു. പരിക്കേറ്റ ഏഴ് സൈനികരുടെ നില ഗുരുതരം ആണ്.

ഇസ്രായേലിൻ്റെ ഗോലാനി ബ്രിഗേഡിൻ്റെ ആസ്ഥാനത്ത് ആണ് ആക്രമണം നടത്തിയതെന്ന് ലബനാനിലെ അല് മനാർ റിപ്പോർട്ട് ചെയ്തു. നൂറിലധികം പേർക്ക് പരിക്കെറ്റെന്നാണ് അല് മനാർ റിപ്പോർട്ടിൽ പറയുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക