06
Oct 2024
Sat
06 Oct 2024 Sat
IUML leaders visits Newyork Indian consul general

ഐയുഎംഎല്‍ നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനായ ശ്രീകാന്ത പ്രധാനുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് സംഘം സംസാരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേതാക്കളുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ നിന്ന് ലഭിച്ച പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ തയ്യാറാക്കിക്കൊണ്ട് പര്യടനത്തിന്റെ അവസാന ദിവസമാണ് സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍സുലര്‍ ജനറലുമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളായ യാത്രാ പ്രശ്‌നങ്ങള്‍, സീസണ്‍ കാലത്തെ വിമാന ചാര്‍ജ് വര്‍ധനവ്, ഒസിഐ കാര്‍ഡ് വിഷയം, അമേരിക്കയില്‍ പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്ത ഇന്ത്യക്കാര്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ പ്രവാസി വിഷയങ്ങള്‍ വളരെ വിശദമായിത്തന്നെ സംസാരിച്ചു.

കോണ്‍സുലര്‍ ജനറലിന്റെ ചായ സല്‍ക്കാരത്തിലും സംഘം പങ്കെടുത്തു. സാദിക്കലി ശിഹാബ് തങ്ങളെയും ഹാരിസ് ബീരാന്‍ എം.പിയെയും കൂടാതെ പ്രവാസി പൊതു പ്രവര്‍ത്തകരായ കെഎംസിസി യുഎസ്എ പ്രസിഡന്റ് യു എ നസീര്‍, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ, എരഞ്ഞിക്കല്‍ ഹനീഫ്, മുസ്തഫ കമാല്‍ എന്നിവരും സന്നിഹിതരായിരുന്നു. അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി സാദിക്കലി ശിഹാബ് തങ്ങളും ഹാരിസ് ബീരാന്‍ എം.പിയും സംഘവും കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് നിന്ന് ഡല്‍ഹി വഴി നാട്ടിലേക്ക് തിരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക