02
Oct 2024
Wed
02 Oct 2024 Wed

തിരുവനന്തപുരം നെടുമങ്ങാട്ട് വാടകവീട് കേന്ദ്രീകരിച്ച് ദമ്പതികളുടെ കഞ്ചാവ് കച്ചവടം. എക്സൈസ് പരിശോധനയ്ക്കിടെ  20 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിലായി. ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24കാരിയായ ഭുവനേശ്വരിയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം വീട്ടിലെത്തിയതോടെ ഭുവനേശ്വരിയുടെ ഭര്ത്താവ് മനോജ് ഇറങ്ങിയോടുകയായിരുന്നു.

രണ്ടുമാസമായി വാടകവീടെടുത്ത് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു ദമ്പതികള്‍. എക്‌സൈസ് സംഘം ഭുവേശ്വരിയെ കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ കരച്ചില്‍ തുടങ്ങി. പിടിച്ചെടുത്ത കഞ്ചാവുസഹിതം യുവതിയെ വാഹനത്തില്‍ കയറ്റുമ്പോഴും ഇവര്‍ വാവിട്ടുകരയുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക