13
Nov 2024
Fri
13 Nov 2024 Fri
kriss Venugopal- Divya Sridhar Couple mass Reply To Body Shaming

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളികളുടെ തനി സ്വഭാവമാണ് പുതിയതായി വിവാഹിതരായ താര ദമ്പതികളെ ലൈംഗികമായി അധിക്ഷേപിക്കലും ബോഡി ഷെയിമിങ് ചെയ്യലും. കഴിഞ്ഞ ദിവസം വിവാഹിതരായ സീരിയല്‍ താരം ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും ആണ് ഇതിന്റെ ഏറ്റവും ഒടുവിലെ ഇരകള്‍. വലിയ അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ഇരുവര്‍ക്കുമെതിരെ ഉയര്‍ത്തി വിട്ടത്. ഇരുവരുടേയും പ്രായം സൂചിപ്പിച്ചായിരുന്നു ചിലരുടെ കമന്റ്. എന്നാല്‍ ഇതിനെതിരെയെല്ലാം ശക്തമായ മറുപടിയുമായി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ ക്രിസ്സിന്റെ പ്രായം സംബന്ധിച്ച സംശയങ്ങളുമാണ് വിവാഹവാര്‍ത്തയിലെ ആക്ഷേപങ്ങള്‍ക്ക് കാരണമായി മാറിയത്.

kriss Venugopal- Divya Sridhar Couple mass Reply To Body Shaming

വിവാഹം നാലാള്‍ അറിയണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്രക്ക് അങ്ങ് പോകും എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ദിവ്യ ശ്രീധര്‍ ഇതിനോട് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ തുറന്നാല്‍ നമ്മളാണ്. ഇപ്പോള്‍ പോസിറ്റീവ് കമന്റൊക്കെ വരുന്നുണ്ടെങ്കില്‍ തുടക്കത്തില്‍ വലിയ നെഗറ്റീവ് ആയിരുന്നു. കേട്ടപ്പോള്‍ തന്നെ മൂഡ് പോയി. എന്തിനാണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്നായിരുന്നു ആലോചിച്ചിരുന്നതെന്നും നടി പറയുന്നു. താനും ക്രിസും തമ്മില്‍ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും ചീത്ത പറയുന്നവരുടെ നാവ് മൂടിക്കെട്ടാന്‍ നമുക്ക് ആകില്ലെന്നും ദിവ്യ പറയുന്നു.

kriss Venugopal- Divya Sridhar Couple mass Reply To Body Shaming

ദിവ്യയുടെ പ്രിതകരണം

”നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോരെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ െതറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതുകൊണ്ടാകും ഇത്തരത്തില്‍ സംസാരിക്കുന്നത്.

ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് ഒരിക്കലും കരുതിയില്ല. സെക്‌സിനു വേണ്ടിയല്ല കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന്‍ വേണം. എന്റെ ഭര്‍ത്താവ് എന്നു പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

സെക്‌സ് മാത്രമല്ലല്ലോ ജീവിതം. സെക്‌സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസ്സുള്ള ആള്‍ നാല്‍പതുകാരിയെ വിവാഹം ചെയ്‌തെന്നൊക്കെയാണ് ഓരോരുത്തര്‍ പറയുന്നത്. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ് പ്രായം. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.

ഇനി 60 വയസ്സെന്നു പറയുന്നവര്‍ അങ്ങിനെ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്കു പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാല്‍പതോ അന്‍പതോ വയസ്സുള്ള ഞാന്‍ താമസിച്ചാല്‍ ഇനി എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം കഴിക്കാന്‍ പാടില്ലേ? ദിവ്യ ശ്രീധര്‍ പറഞ്ഞു.

kriss Venugopal- Divya Sridhar Couple mass Reply To Body Shaming

പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗണ്‍സറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിച്ച താരമാണ് ക്രിസ്. ഡോക്ട്രേറ്റും എല്‍എല്‍ബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്. കൂടാതെ മികച്ച മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്‌നൊ തെറാപിസ്റ്റുമാണ് ക്രിസ്. 24 സിനിമകളും 22 സീരിയലുകളിലും ക്രിസ് വേണുഗോപാല്‍ അഭിനയിച്ചിട്ടുണ്ട്.

kriss Venugopal- Divya Sridhar Couple mass Reply To Body Shaming