05
Nov 2024
Mon
05 Nov 2024 Mon
18 year old boy died of lightning strike at Nedumangadu

തിരുവനന്തപുരം നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ മിന്നലേറ്റ് 18കാരന്‍ മരിച്ചു. കൂട്ടുകാരന് പരിക്ക്. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പന്ത്രണ്ടോടെയാണ് സംഭവം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ പതിനൊന്നരയോടെമാണ് മിഥുന്‍ തിരിച്ചിട്ടപ്പാറയില്‍ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12ഓടെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. ഇതോടെ മൂവരും ക്ഷേത്രത്തിനു സമീപത്തെ പാറക്കലിനടിയില്‍ കയറി നില്‍ക്കുകയും ഇതിനിടെ രണ്ടുപേര്‍ക്ക് മിന്നലേല്‍ക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് താഴെയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.

പോലീസും നാട്ടുകാരും ചേര്‍ന്നാണ് മിഥുനെയും കൂട്ടുകാരനെയും ആശുപത്രിയിലെത്തിച്ചത്. മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക