24
Nov 2024
Fri
24 Nov 2024 Fri
pak woman claims to be trump's daughter

ഇസ്ലാമാബാദ്: വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് ആണ് തന്റെ പിതാവെന്ന് അവകാശപ്പെട്ട് പാകിസ്താനി യുവതി രംഗത്ത്. ഞാന്‍ മുസ്ലിമാണ്, പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണ്, ട്രംപ് ആണ് തന്റെ പിതാവ്…. യുവതി പറഞ്ഞു. ഹിന്ദിയിലും ഉറുദുവിലുമായി പാക് മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ക്രിസ്തുമസിന് പോലും ട്രംപിന്റെ വീട്ടിലായിരുന്നു ഞാന്‍. ട്രംപിന്റെ ഭാര്യയായ മെലാനിയ ട്രംപ് മോശമായി പെരുമാറിയതിനാലാണ് യു.എസ് വിട്ട് പാകിസ്ഥാനിലേക്ക് ഉമ്മയെയും കൂട്ടി മടങ്ങിതെന്നും യുവതി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ പുറത്തുവന്ന വീഡിയോ ട്രംപിന്റെ വിജയത്തിന് പിന്നാലെ വീണ്ടും നെറ്റസണ്‍സ് കുത്തിപ്പൊക്കിയിരിക്കുകയാണ്.
ഡൊണാള്‍ഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായ സമയത്ത് 2016ലാണ് വീഡിയോ പുറത്തുവരുന്നത്. അന്നും ഇപ്പോഴും യുവതിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി.

pak woman claims to be trump’s daughter

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക