തമിഴ്നാട്ടിലെ പട്ടാളമക്കള് കക്ഷി നേതാവ് വി രാമലിംഗം കൊല്ലപ്പെട്ട കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി. എം മുഹമ്മദ് അലി ജിന്ന(38)യാണ് പിടിയിലായത്.
|
2019ല്‍ രാമലിംഗത്തിനെ കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതിയായ ഷാഹുല്‍ ഹമീദിന് കൊടൈക്കനാലിലെ തന്റെ കോട്ടേജില്‍ മുഹമ്മദ് അലി ജിന്ന താമസസൗകര്യം ഒരുക്കി നല്‍കിയിരുന്നുവെന്നും എന്‍ഐഎ പറഞ്ഞു. കോട്ടേജില്‍ മുമ്പ് നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നുവെന്നും എന്‍ഐഎ പറയുന്നു.
രാമലിംഗം കൊല്ലപ്പെട്ട കേസില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മുഹമ്മദ് അലി ജിന്ന, ഷാഹുല്‍, അബ്ദുല്‍ മജീദ്, ഭുര്കനുദ്ദീന്, നഫീല്‍ ഹസന് എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





