തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്ന് മാറ്റണമെന്ന ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്. അധിനിവേശത്തിനു മുമ്പുള്ള ഇന്ത്യയുടെ സാംസ്കാരിക സ്വതം വീണ്ടെടുക്കുന്നതിന് ഹൈദരാബാദിന് ഭാഗ്യനഗര്‍ എന്നു പേരു നല്‍കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്.
|
ആര്‍എസ്എസിന്റെ സാംസ്കാരിക വിഭാഗമായ പ്രജ്ന പ്രവാഹിന്റെ ദ്വിവാര്‍ഷിക സെമിനാര്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകളിലും നോട്ടിസുകളിലുമൊക്കെ ഭാഗ്യനഗര്‍ എന്നാണ് ഹൈദരാബാദിന് പേരു നല്‍കിയിരിക്കുന്നത്. പരിപാടി നടക്കുന്ന വേദിക്കും ഭാഗ്യനഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് പരിപാടി ഉദ്ഘാടനം ചെയ്യുക.
തങ്ങള്‍ക്കെപ്പോഴും ഇവിടം ഭാഗ്യനഗര്‍ മഹാനഗര്‍ ആണെന്നും തുടര്‍ന്നും അങ്ങനെ ആയിരിക്കമെന്നും പ്രജ്ന പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍ പറഞ്ഞു. പുരാതന ക്ഷേത്രമായ ഭാഗ്യലക്ഷ്മിയുടെ പേരില്‍ നിന്നാണ് ഭാഗ്യനഗര്‍ എന്ന പേരുവന്നതെന്നും ഇതാണ് ഭാരതീയ നാമമെന്നും നാലുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നന്ദകുമാര്‍ അവകാശപ്പെട്ടു. കലാകാരും പണ്ഡിതരും വിദ്യഭ്യാസ വിദഗ്ധരും അടക്കമുള്ളവരെ ആര്‍എസ്എസ് പങ്കെടുപ്പിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





