21
Nov 2024
Thu
21 Nov 2024 Thu
online hair dryer

ബെംഗളൂരു: ഓണ്‍ലൈന്‍ വഴി അയല്‍വാസി വാങ്ങിയ ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി.(Woman’s hands shattered after hair dryer she bought online explodes) കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ച് കൈപ്പത്തികള്‍ നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍വാസിയായ ശശികലക്ക് ഓണ്‍ലൈന്‍ വഴിയ ഹെയര്‍ ഡ്രൈയര്‍ ഓര്‍ഡര്‍ ചെയ്തത്. ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ വഴിയെത്തിയ ഹെയര്‍ ഡ്രൈയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു.

ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ നിര്‍ദേശിച്ചത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവതിയുടെ ഇരുകയ്യിലെയും വിരലുകള്‍ ചിന്നിച്ചിതറുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആദ്യം ഡ്രൈയര്‍ താന്‍ ഓര്‍ഡര്‍ ചെയ്തതാണെന്ന് ശശികല സമ്മതിച്ചിരുന്നു. എന്നാല്‍, പൊലീസ് കേസെടുത്തതോടെ കൊറിയര്‍ തന്റേതല്ലെന്നും താന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നുമായി ശശികലയുടെ വാദം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യൂസര്‍ മാനുവലില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.