01
Nov 2024
Thu
01 Nov 2024 Thu
worlds tallest and shortest women met at London

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വനിതയും ഉയരംകുറഞ്ഞ വനിതയും നേരില്‍ക്കണ്ടത് മറ്റൊരു കൗതുകമായി. ഗിന്നസ് ലോകറെക്കോഡ് ദിനമായ നവംബര്‍ 13ന് ലണ്ടനില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉയരംകുറഞ്ഞ വനിതയായ ജ്യോതി ആംഗേയ്ക്ക് 2.07 അടി മാത്രമാണ് ഉയരം. ഉയരം കൂടിയ റുമേസ്യ ഗെല്‍ജിക്ക് 7.07 അടിയാണുള്ളത്. 10 വര്‍ഷത്തിലേറെയായി ജ്യോതി ഉയരക്കുറവിന്റെ റെക്കോഡ് പേറുകയാണ്. അഞ്ചടിയുടെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

ജ്യോതിയെ ആദ്യമായി നേരില്‍കണ്ടത് മനോഹരമായ അനുഭവമാണെന്ന് റുമേസ്യയും സാധാരണ താനെല്ലാവരെയും ശ്രമപ്പെട്ടാണ് നോക്കുന്നതെന്നും പക്ഷേ ലോകത്തിലെ ഉയരമേറിയ വനിതയായ റുമേസ്യയെ ഇന്നങ്ങനെ നോക്കിയതില്‍ തനിക്കു സന്തോഷമേയുള്ളൂവെന്നു ജ്യോതിയും പ്രതികരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക