17
Nov 2024
Sat
17 Nov 2024 Sat
Kerala woman jailed for killing of cyclist in UK

യുകെയില്‍ സൈക്കിള്‍ യാത്രിക വാഹനമിടിച്ചുമരിച്ച സംഭവത്തില്‍ മലയാളി വനിതയ്ക്ക് നാലുവര്‍ഷം തടവ്. സീന ചാക്കോ(42)യെയാണ് ശിക്ഷിച്ചത്. 2023 സപ്തംബര്‍ 14ന് ഹാന്‍ഡ്ഫോര്‍ത്തിലെ ടേബ്ലി റോഡില്‍ സൈക്കിള്‍ യാത്രികയായ എമ്മ സ്‌മോള്‍വുഡിനെ(62)സീന ഓടിച്ചിരുന്ന വാഹനമിടിച്ചത്. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് കേസ് പരിഗണിച്ചതും പ്രതിയെ ശിക്ഷിച്ചതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെയാണ് പ്രതി വാഹനം ഓടിച്ചതെന്ന് കോടതിക്കു ബോധ്യമായി. അപകടം സംഭവിച്ച ശേഷം സീന വാഹനം നിര്‍ത്തിയില്ലെന്നും കോടതി കണ്ടെത്തി. വാഹനമിടിച്ചു ഗുരുതരമായി പരുക്കേറ്റ സൈക്കിള്‍ യാത്രികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികില്‍സയിലിരിക്കെ സപ്തംബര്‍ 17ന് എമ്മ മരിക്കുകയും ചെയ്തു.