28
Dec 2024
Sun
28 Dec 2024 Sun
man falls from scooter after apply sudden brake when thinks shooting team is real police

മലപ്പുറം എടപ്പാളില്‍ പോലീസ് ചെക്കിങ് ആണെന്ന് കരുതി ഷൂട്ടിങ് കണ്ട യുവാവ് പരിഭ്രാന്തനായി സ്‌കൂട്ടറിന് സഡന്‍ ബ്രേക്കിട്ടു. സ്‌കൂട്ടര്‍ മറിഞ്ഞതോടെ യുവാവിന് പരിക്കേറ്റു. പോലീസ് വേഷത്തിലായിരുന്ന ഷൈന്‍ ടോം ചാക്കോ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചികില്‍സയ്ക്കു ശേഷം യുവാവിനും കൂട്ടുകാര്‍ക്കുമൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴയെ തുടര്‍ന്ന് റോഡില്‍ തെന്നലുണ്ടായിരുന്നു. ഇതാണ് ബ്രേക്ക് ചെയ്തയുടന്‍ സ്‌കൂട്ടര്‍ തെന്നി മറിയാന്‍ കാരണമായത്. ഞായര്‍ രാവിലെ പത്തോടെയായിരുന്നു അപകടം. സൂത്രധാരന്‍ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്.