24
Dec 2024
Mon
24 Dec 2024 Mon
4 from a family dies in Tamilnadu in landslide

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഫെന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ ആദ്യ ഉരുള്‍പൊട്ടലില്‍ താമസകെട്ടിടം തകര്‍ന്നാണ് കുടുംബം ഒന്നടങ്കം മണ്ണിനടിയില്‍ പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഇവിടെ രണ്ടാമത്തെ ഉരുള്‍പൊട്ടലും ഉണ്ടായി. ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ദുരിതസ്ഥലത്തുള്ളത്. വില്ലുപുരം, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലൊക്കെ ശക്തമായ മഴ തുടരുകയാണ്. പാലങ്ങള്‍ ഒലിച്ചുപോവുകയും താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം പൊങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

കൃഷ്ണഗിരിയില്‍ 24 മണിക്കൂറിനിടെ 50 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. വില്ലുപുരത്ത് 42 സെന്റിമീറ്ററും ധര്‍മപുരിയിലെ ഹരൂരില്‍ 33 സെന്റിമീറ്ററും കൂടല്ലൂരിലും തിരുവണ്ണാമലൈയിലും 16 സെന്റിമീറ്ററും മഴ ലഭിക്കുകയുണ്ടായി. തുടര്‍ച്ചയായി 14 മണിക്കൂര്‍ മഴ പെയ്ത ഉത്തന്‍ഗിരിയില്‍ ബസ്സുകളടക്കം ഒലിച്ചുപോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക