തെഹ്‌റാന്‍: ഇറാന്‍ സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. (Two pilots killed in Iran fighter jet crash) തെഹ്‌റാന് 770 കിലോമീറ്റര്‍ അകലെ ഫിറോസാബാദിലാണ് ദുരന്തമുണ്ടായത്.
|
കേണല്‍ ഹാമിദ് റിസ റന്‍ജ്ബര്‍, കേണല്‍ മനൂഷഹര്‍ പിന്‍സാദിഹ് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. 1979ന് മുമ്പ് വാങ്ങിയ യു.എസ് നിര്‍മിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്.
2022ലും ഇറാന്റെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. അതേ വര്‍ഷം തന്നെ ഒരു യുദ്ധവിമാനം വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസിലെ ഒരു ഫുട്‌ബോള്‍ മൈതാനത്ത് വീണ് പൈലറ്റും ഒരു സാധാരണക്കാരനും മരിച്ചിരുന്നു.
ദീര്‍ഘകാലമായി തുടരുന്ന അമേരിക്കന്‍ ഉപരോധം കാരണം വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്. ഇറാന്‍ ഉപയോഗിക്കുന്ന പല ജെറ്റുകളും 1979ന് മുന്‍പുള്ളതാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


