17
Dec 2024
Mon
17 Dec 2024 Mon
16 year old boy shot killed his parents and two siblings

മദ്യലഹരിയില്‍ 16കാരന്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും വെടിവച്ചുകൊന്നു. യുഎസിലെ ന്യൂമെക്‌സിക്കോയിലെ ബെലന്‍ എന്ന ചെറുനഗരത്തിലാണ് സംഭവം. അക്രമി തന്നെ പുലര്‍ച്ചെ 3.32ന് പോലീസിനെ വിളിച്ച് കൂട്ടക്കൊലപാതകത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് എത്തുമ്പോള്‍ നാലുപേരെയും മരിച്ച നിലയില്‍ കാണുകളും അടുക്കളയില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച കൈത്തോക്ക് കണ്ടെടുക്കുകയും ചെയ്തു. 16കാരന്റെ അച്ഛന്‍(42), അമ്മ(35), 16ഉം 14ഉം വയസ്സുള്ള സഹോദരങ്ങളുമാണ് കൊല്ലപ്പെട്ടത്. ആല്‍ബര്‍ക്യൂവിലെ ജുവനൈല്‍ ജസ്റ്റിസ് കേന്ദ്രത്തിലാക്കിയിരിക്കുകയാണ് പ്രതിയെ എന്നു പോലീസ് അറിയിച്ചു.