എസ്ഡിപിഐ നേതാവ് കെ.എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും കീഴടങ്ങാത്ത അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ പിടികൂടാന്‍ ഇനിയുമായില്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന് തൈവെളിവീട് വിഷ്ണു, പൊന്നാട് കുന്നുമ്മന്മേലില്‍ സനന്ദ്, മാരാരിക്കുളം സൗത്ത് കടുവെട്ടിയില്‍ വീട്ടില്‍ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തില്‍ അതുല്‍, സൗത്ത് ആര്യാട് കിഴക്കേ വെളിയത്ത് വീട്ടില്‍ ധനീഷ് എന്നിവരാണ് ഒളിവില്‍ പോയത്.
|
ഇവരോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യക്കാര്‍ക്ക് നോട്ടിസ് അയക്കാന്‍ ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി എസ് അജികുമാര്‍ ഉത്തരവിട്ടു. പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങള്‍ കേട്ട ശേഷം തുടര്‍ നടപടിക്കായി കേസ് അടുത്ത മാസം ഏഴിലേക്കു മാറ്റിയിട്ടുണ്ട്.
2021 ഡിസംബര്‍ 18നാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ച്് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം സ്കൂട്ടര്‍ കാറിടിച്ചുവീഴ്ത്തി ഷാനെ വെട്ടിക്കൊന്നത്.
കേസില്‍ 11പേരാണ് പ്രതികളായിട്ടുള്ളത്. ഇതില്‍ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്, കൊക്കോതമംഗലം സ്വദേശി മുരുകേഷന്, പൊന്നാട് സ്വദേശി പ്രണവ് എന്നിവര്‍ കോടതിയില്‍ ഹാജരായി. അസുഖം ബാധിച്ചതിനാല്‍ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവര്‍ എത്തിയിരുന്നില്ല. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി പി ഹാരിസ് ഹാജരായി.
ALSO READ: SDPI നേതാവ് ഷാന്‍ വധം: RSS, BJP പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





