17
Dec 2024
Sun
17 Dec 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോൾ: ദക്ഷിണ കൊറിയയിൽ  ലാൻഡിംഗിനിടെ വിമാനംബ്‌തകർന്നുണ്ടായ അപകടത്തിൽ മരണം 179 ആയി. ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഇന്ന് പുലർചെ ആണ് സംഭവം. 181 പേരുമായി പറന്ന വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും തീപിടിക്കുകയുമായിരുന്നു.  ലാൻഡിങ് ഗിയറിന് വന്ന തകരാറ് ആണ് അപകടകാരണം എന്നാണ് സൂചന.

ജെജു എയർ വിമാനം 2216 ആണ് അപകടത്തിൽപ്പെട്ടത്. തായ്‌ലൻഡിൽ നിന്ന് വരികയായിരുന്ന വിമാനം തെക്കൻ പ്രവിശ്യയായ ജിയോല്ലയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 175 പേർ യാത്രക്കാരും ആറ് പേർ വിമാന ജീവനക്കാരുമാണ്. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. റൺവെക്ക് മുകളിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.