18
Dec 2024
Tue
18 Dec 2024 Tue
us plane collission

വാഷിങ്ടണ്‍: യു.എസില്‍ വന്‍ വിമാനദുരന്തം ഒഴിവായത് നിമിഷങ്ങളുടെ ഇടവേളയില്‍. (Planes narrowly avoid collision in US; Shocking video) വാഷിങ്ടണിലെ ഗോന്‍സാഗ യൂനിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബോള്‍ ടീമുമായി പറന്നുയര്‍ന്ന പ്രൈവറ്റ് ജെറ്റാണ് മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാന്‍ പോയത്. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തക്ക സമയത്തുള്ള ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരു വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോള്‍ പ്രൈവറ്റ് ജെറ്റ് റണ്‍വേയിലേക്ക് നീങ്ങുകയായിരുന്നു. പറന്നുയരുന്ന വിമാനത്തിന്റെ വഴിയില്‍ നിന്ന് രണ്ടോ മൂന്നോ മീറ്റര്‍ അകലെ മാത്രമായിരുന്നു പ്രൈവറ്റ് ജെറ്റ്. ദുരന്തം മുന്നില്‍കണ്ട എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ജീവനക്കാര്‍ ഉടന്‍ ഇക്കാര്യത്തില്‍ ഇടപെടുകയായിരുന്നു. ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ:കേരളത്തില്‍ 12,000 ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം നടത്താനുള്ള ശ്രമം തടഞ്ഞുവെന്ന് ബിജെപി മന്ത്രി

ലൈം എയര്‍ ഫ്‌ലൈറ്റ് 563ആണ് റണ്‍വേ മുറിച്ചു കടക്കാന്‍ ഒരുങ്ങിയത്. ഇതിനിടെ മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഫ്‌ലൈറ്റ് 563ന്റെ പൈലറ്റിനോട് വിമാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.

ഫ്‌ലൈറ്റ് സ്‌പോട്ടിങ് ലൈവ്‌സ്ട്രീം വെബ്‌സൈറ്റില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ഓഡിയോ ഉള്‍പ്പടെ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ യൂനിവേഴ്‌സിറ്റിയും പ്രതികരിച്ചിട്ടുണ്ട്.

ഞങ്ങളുടെ ടീമംഗങ്ങള്‍ സഞ്ചരിച്ച വിമാനം റണ്‍വേയിലേക്ക് നീങ്ങുമ്പോള്‍ അപകടസാധ്യതയുണ്ടായതായി യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. സംഭവം അപകടരഹിതമായി കലാശിച്ചതില്‍ സന്തോഷമുണ്ടെന്നും യൂനിവേഴ്‌സിറ്റി വ്യക്തമാക്കി.