അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ പത്തു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുകളുണ്ട്.
|
പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെയായിരുന്നു ജനക്കൂട്ടത്തിന് നേരെ ആക്രമണമുണ്ടായത്. ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന ബൂര്‍ബോണ്‍ സ്ട്രീട്ടിലായിരുന്നു ആക്രമണം.
മുപ്പതോളം പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തിയതായാണ് റിപോര്‍ട്ടുകള്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


