05
Jan 2025
Fri
05 Jan 2025 Fri
baredX office caught fire

ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ “ബ്രെഡ്എക്സ്” ആസ്ഥാനം തീപിടുത്തത്തിൽ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അറ്റ്ലാന്റിക് തീരത്തെ സംസ്ഥാനമായ ഡെലവെയറിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലുണ്ടായ വലിയ തീപിടുത്തത്തിൽ, പക്ഷേ, ജീവഹാനി ഒന്നും ഉണ്ടായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, തീപിടിത്തത്തിൽ കമ്പനിയുടെ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചതായി “ബ്രെഡ്എക്സ്” സ്ഥാപകനും സി ഇ ഒയുമായ എഞ്ചിനീയർ നയീഫ് ഹൽവാൻ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനും ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം മീഡിയകളോട് വെളിപ്പെടുത്തി.

പ്രാദേശിക അധികാരികളുമായി സഹകരിച്ച് തീപിടിത്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ച അന്വേഷണം നടന്നു വരികയാണെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക