17
Jan 2025
Thu
17 Jan 2025 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ഒരു ഇസ്രാഈലി സൈനികയെ കൂടി മോചിപ്പിച്ചു. ബന്ദികളാക്കിയ ഇസ്രായേലി സൈനിക ബെർഗറിനെ ആണ് മുനമ്പിലെ റെഡ് ക്രോസിന് കൈമാറിയത്. റെഡ് ക്രോസ് ഇവരെ ഉടൻ ഇസ്രയേലിന് കൈമാറും. ജനുവരി 19 ന് ആരംഭിച്ച വെടിനിർത്തലിൻ്റെ ഭാഗമാണ് വ്യാഴാഴ്ചത്തെ മോചനം.

​ റെഡ് ക്രോസിന് കൈമാറുന്നതിന് മുമ്പ് വടക്കൻ ഗസ്സയിലെ ജബാലിയയിലെ ഒരു വേദിയിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ അഗം, കൈവീശിക്കാണിക്കുകയും ചെയ്തു.

മറ്റു രണ്ട് വനിതാ ബന്ദിക​ളെയും തായ്​ലാന്‍റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളേയുമടക്കം എട്ട് പേരെയാണ് ഹമാസ് ഇന്ന് കൈമാറുക. പകരം ഇസ്രായേല്‍ 30കുട്ടികളടക്കം 110 ഫലസ്തീനികളെയും മോചിപ്പിക്കും.

രണ്ടിടങ്ങളില്‍ വെച്ചാണ് ഹമാസ് ബന്ദികളെ കൈമാറുന്നത്. ഖാൻ യൂനുസിനിലെ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ തകർക്കപ്പെട്ട വീടിന് മുന്നിൽ വെച്ചാണ് ഒരു കൈമാറ്റം. മറ്റൊന്ന് ജബാലിയയില്‍ വെച്ചും.

Hamas hands captive Israeli soldier Agam Berger