17
Feb 2025
Sat
17 Feb 2025 Sat
latest gold rate in Kerala

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും ആഴ്ചനിലനിന്ന ചാഞ്ചാട്ടത്തിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവില കുതിക്കുകയാണ്. 62,000ന് അടുത്തെത്തിയിരിക്കുകയാണ് സ്വര്‍ണനിരക്ക്. കഴിഞ്ഞമാസം ആദ്യം 57,200 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതാണ് ഇപ്പോള്‍ 62,000ന് അടുത്തെത്തിയത്. ഓരോ ദിവസവും വിലയില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഇതിന് സമാന്തരമായി വില ഇടിവ് പ്രതീക്ഷിച്ച ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇന്നും നേരിട്ടത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.

2025 ആരംഭം മുതല്‍ ജനുവരി അവസാന ദിവസം വരെ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 960 രൂപ ഉയര്‍ന്ന് 61,840 രൂപയിലേയ്ക്കാണ് വില എത്തിനിന്നത്. ഫെബ്രുവരിയുടെ ആദ്യദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടാകുന്നത്. ഇന്ന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ 61,960 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 7,745 രൂപയിലും എത്തി. ഇന്നലെ 960 രൂപയാണ് പവന് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ജനുവരിയിലെ സ്വര്‍ണ നിരക്ക്:

Date Price of 1 Pavan Gold (Rs.)
1-Jan-25 Rs. 57,200 (Lowest of Month)
2-Jan-25 57440
3-Jan-25 58080
4-Jan-25 57720
5-Jan-25 57720
6-Jan-25 57720
7-Jan-25 57720
8-Jan-25 57800
9-Jan-25 58080
10-Jan-25 58280
11-Jan-25 58520
12-Jan-25 58520
13-Jan-25 58720
14-Jan-25 58640
15-Jan-25 58720
16-Jan-25 59120
17-Jan-25 59600
18-Jan-25 59480
19-Jan-25 59480
20-Jan-25 59600
21-Jan-25 59600
22-Jan-25 60200
23-Jan-25 60200
24-Jan-25 60440
25-Jan-25 60440
26-Jan-25 60440
27-Jan-25 60320
28-Jan-25 60080
29-Jan-25 60760
30-Jan-25 60880
31-Jan-25 Rs. 61,840 (Highest of Month)