22
Feb 2025
Sat
22 Feb 2025 Sat

ദുബൈ: വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ദുബൈയില്‍ മലയാളി വീട്ടമ്മ മരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനി മേഴ്‌സി ജോണ്‍സണ്‍ (59) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് അപകടം സംഭവിച്ചത്. കുടുംബത്തോടൊപ്പം അല്‍ഐനില്‍ നിന്ന് ദുബായ് എയര്‍പോര്‍ട്ടിലേക്കു പോകവെയാണ് അപകടം. മേഴ്‌സിയുടെ മകന്‍ ഫെബിന്‍, മരുമകള്‍ സ്‌നേഹ, ഇവരുടെ രണ്ട് മക്കളും അപകടം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടര്‍ന്ന് വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റവും പുറകിലായി നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാറില്‍ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മേഴ്‌സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരുക്കേറ്റ 5 പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേഴ്‌സിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഫെബിനും ഒരു കുട്ടിയും ആശുപത്രി വിട്ടു. സ്‌നേഹയും ഒരു കുട്ടിയും ചികിത്സയിലാണ്. ചെക്കോസ്‌ലോവാക്യയിലുള്ള മറ്റൊരു മകന്‍ അരുണ്‍ ദുബായിലെത്തിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ജോണ്‍സണ്‍. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക