04
Feb 2025
Mon
04 Feb 2025 Mon
sdpi waqf protection rally

മലപ്പുറം: വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് ആരോപിച്ച് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(SDPI waqf protection rally) പ്രതിഷേധം ശക്തമാക്കുന്നു.

whatsapp വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തമാക്കി SDPI; ഇന്ന് കൊല്ലത്തും ബുധനാഴ്ച്ച മലപ്പുറത്തും റാലിയും സമ്മേളനവും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ ഭാഗമായി ഇന്ന് കൊല്ലത്തും ബുധനാഴ്ച്ച മലപ്പുറത്തും പ്രതിഷേധ റാലിയും സമ്മേളനവും നടക്കും. വിവിധ മതസാമൂഹിക നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടാണ് സമ്മേളനം. സമ്മേളനത്തിന് അനുകൂലമായി തെക്കന്‍ കേരളത്തിലെ വിവിധ പള്ളികളില്‍ നിന്ന് മതപണ്ഡിതന്മാരുടെ ആഹ്വാനമുയര്‍ന്നു. ഇത് എതിരാളികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മതപണ്ഡിതന്മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

‘വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി 19 ന് ബുധനാഴ്ച മലപ്പുറം മമ്പുറം തങ്ങള്‍ നഗറില്‍ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ALSO READ: മുസ്ലിംകള്‍ക്കിടയില്‍ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാന്‍ എസ്ഡിപിഐയും ജമാഅത്തും ശ്രമിക്കുന്നുവെന്ന് കരട് രാഷ്ട്രീയ പ്രമേയം; ഹിന്ദുത്വ വര്‍ഗീയതയുമായി ന്യൂനപക്ഷ വര്‍ഗീയതയെ തുലനം ചെയ്യാനാവില്ല; ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ദൗര്‍ബല്യം

ബുധനാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം എം.എസ്പി. മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന മഹാസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും.

ഖാലിദ് മൂസ നദ് വി, എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി.പി റഫീഖ് , പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് ഖാജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റുമാരായ അന്‍വര്‍ പഴഞ്ഞി, മുസ്തഫ കൊമ്മേരി, ശഹീര്‍ ചാലിപ്പുറം തുടങ്ങി രാഷ്ട്രീയ-മത-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സെക്രട്ടറിയേറ്റ് അംഗം ഇഖ്‌റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി എന്നിവര്‍ സംബന്ധിച്ചു.

ഇന്ന് കൊല്ലത്ത് സമ്മേളനം

വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ഇനി്‌ന് കൊല്ലത്ത് നടക്കും. വൈകീട്ട് അഞ്ചിന് പീരങ്കി മൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജന റാലി വൈകീട്ട് നാലിന് കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്നാരംഭിച്ച് ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍ വഴി പീരങ്കി മൈതാനിയില്‍ സമാപിക്കും.

മഹാ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍സംസാരിക്കും.