22
Feb 2025
Tue
22 Feb 2025 Tue
Two keralites dies Bangaluru after their car rammed to tree

ബംഗളൂരു ബന്നാര്‍ഘട്ടയില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി എം ബഷീറിന്റെ മകന്‍ അര്‍ഷ് പി ബഷീര്‍ (23), കൊല്ലം സ്വദേശിയായ മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. തിങ്കള്‍ രാത്രി 11 ഓടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടം. അര്‍ഷ് പി ബഷീര്‍ എംബിഎ വിദ്യാര്‍ത്ഥിയും മുഹമ്മദ് ഷാഹൂബ് ബംഗളൂരുവില്‍ ജോലി ചെയ്യുകയുമായിരുന്നു.
ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക