വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് (കാസര്‍കോട്)ന്മ വാട്സാപ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. ഹോസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. കാസര്‍കോട് കല്ലൂരാവിയിലെ സി.എച്ച്.നുസൈബ (21) ആണ് കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ ഭര്‍ത്താവ് അബ്ദുല്‍ റസാഖിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.
|
സ്ത്രീധന പീഡന നിരോധന നിയമപ്രകാരം ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവ് മുത്തലാഖ് ചൊല്ലിയത്.
കഴിഞ്ഞ മാസം 21ന് തന്റെ പിതാവിന്റെ ഫോണില്‍ വിദേശത്തുള്ള ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നു പറഞ്ഞ് ശബ്ദസന്ദേശം അയച്ചതെന്നു യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ആഗസ്ത് എട്ടിനായിരുന്നു ഇരുവരും വിവാഹിതരായത്. തുടര്‍ന്നു കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിം മതാചാരപ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞിരുന്ന 20 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റുവെന്നും പരാതിയില്‍ പറയുന്നു. 50 പവന്‍ ആവശ്യപ്പെട്ടായിരുന്നു ഭര്‍തൃവീട്ടുകാരുടെ പീഡനമെന്നും യുവതി പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





