05
Mar 2025
Tue
05 Mar 2025 Tue
Pope Francis

വത്തിക്കാന്‍ സിറ്റി: ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. (POPE FRANCIS FACES TWO RESPIRATORY FAILURE) ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വെന്റലേറ്റര്‍ ഒഴിവാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചകഴിഞ്ഞ് മാര്‍പാപ്പയ്ക്ക് രണ്ട് തവണ കടുത്ത ശ്വാസ തടസ്സമുണ്ടായതായി വത്തിക്കാന്‍ അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തരമായി ശ്വാസകോശത്തില്‍നിന്ന് കഫം നീക്കം ചെയ്തു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് 88കാരനായ മാര്‍പാപ്പയെ റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക