17
Mar 2025
Mon
17 Mar 2025 Mon
Canada gets new Prime Minister amid rift with India and US; Mark Carney to lead country

ഒട്ടാവ: ഇന്ത്യയുമായും യുഎസുമായുമുള്ള ഉടക്കിനിടെ കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ചുതലയേല്‍ക്കും. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാര്‍ണി ചുതലയേല്‍ക്കുക. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രിയായി എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം പേരും കാര്‍ണിക്കൊപ്പം നിന്നപ്പോള്‍ അദ്ദേഹം 131,674 വോട്ടുകള്‍ നേടി വിജയിച്ചു. 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയുമായി നയതന്ത്രനിലയിലും യുഎസുമായി വ്യാപാരരംഗത്തും ഉടക്കിനില്‍ക്കുന്നതിനിടെയാണ്, കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത പ്രൊഫണഷണല്‍ രംഗത്തുനിന്നുള്ള കാര്‍ണിയുടെ വരവ്. കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയാണ് കാര്‍ണി എന്നതു ശ്രദ്ധേയമാണ്. കാനഡ അമേരിക്ക വ്യാപര തര്‍ക്കവും രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. അമേരിക്കക്കെതിരായ തീരുവ നടപടികള്‍ തുടരുമെന്നു തന്നെ അദ്ദേഹം പ്രതികരിച്ചു കഴിഞ്ഞു.
പൊതുസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ജനുവരിയില്‍ രാജി പ്രഖ്യാപിച്ചത്.

Canada gets new Prime Minister amid rift with India and US; Mark Carney to lead country