16
Apr 2025
Wed
16 Apr 2025 Wed
mother elopes with daughter s fiance days before marriage

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭാവി മരുമകനുമായി അമ്മ ഒളിച്ചോടി. വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കൊണ്ടായിരുന്നു ഒളിച്ചോട്ടം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല്‍പതുകാരിയാണ് മകളുടെ പ്രതിശ്രുത വരനായ ഇരുപതുകാരനുമായി ഒളിച്ചോടിയത്. ഏപ്രില്‍ 16നായിരുന്നു നാല്‍പതുകാരിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രി യുവാവ് വിവാഹ വസ്ത്രം വാങ്ങാനെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങുകയും ഭാവി അമ്മായിയമ്മയുമായി ഒളിച്ചോടുകയുമായിരുന്നു. വീട്ടില്‍ നിന്നുപോയ യുവാവ് താന്‍ പോവുകയാണെന്നും കണ്ടെത്താന്‍ ശ്രമിക്കേണ്ടെന്നും അച്ഛനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതിശ്രുത വധുവിന്റെ അമ്മയെയും കാണാതായെന്ന വിവരം പുറത്തറിയുന്നത്.

നാല്‍പതുകാരിയുടെ ഭര്‍ത്താവ് തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. യുവാവും നാല്‍പതുകാരിയും ഉത്തരാഖണ്ഡിലേക്ക് കടന്നതായാണ് പോലീസ് വിവരം. കല്യാമം ഉറപ്പിച്ച ശേഷം യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോയിരുന്നു. ഇതിനിടെ ഭാവി അമ്മായിയമ്മയ്ക്ക് യുവാവ് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു. പതിവ് സന്ദര്‍ശനത്തിലൂടെ ഇരുവരും അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് വിവരം.