07
Apr 2025
Fri
07 Apr 2025 Fri

പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. വെള്ളി ഉച്ചയ്ക്ക് 12നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം കുടുംബത്തോടൊപ്പം ആനക്കൂട് കാണാനെത്തിയ കുട്ടി കോണ്‍ക്രീറ്റ് തൂണിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം. നാലടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ്‍ ആണ് കുട്ടിയുടെ ദേഹത്തു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു. മുമ്പ് അതിരുകളായി ഉപയോഗിച്ചിരുന്ന തൂണുകള്‍ സൗന്ദര്യവല്‍ക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിര്‍ത്തുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക